02:34am 08 September 2026
NEWS
നീർവിളാകം ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്രം ഉത്സവം കൊടിയേറി.
25/03/2026  10:39 AM IST
nila
നീർവിളാകം ധർമ്മ ശാസ്താ ക്ഷേത്രത്തിൽ  ഉത്രം ഉത്സവം കൊടിയേറി.

 

നീർവിളാകം:  ധർമ്മ ശാസ്താ ക്ഷേതത്തിൽ പത്ത് നാളത്തെ ഉത്രം ഉത്സവത്തിന് ചൊവ്വാഴ്ച്ച കൊടിയേറി.
ശുദ്ധി ചടങ്ങുകൾക്ക് ശേഷം   പകൽ 10 നായിരുന്നു  കൊടിയേറ്റ് ചടങ്ങുകൾ. താഴമൺ മഠം തന്ത്രി കുടുംബം പ്രതിനിധി  ബൈജു നമ്പൂതിരി മുഖ്യ കാർമികനായി . മേൽശാന്തി ആറന്മുള പുത്തൻ മഠം ഹരീഷ് ജെ പോറ്റി   സഹകാർമികത്വം വഹിച്ചു. 

ഉച്ചപൂജക്ക് ശേഷം  നടന്ന കൊടിയേറ്റ് സദ്യയിൽ നൂറു കണക്കിന് ഭക്തർ പങ്കെടുത്തു. വൈകിട്ട് 6.15 ന് നീർവിളാകം ശാസ്താ തിരുവാതിര സംഘത്തിന്റെ തിരുവാതിര, തുടർന്ന് സ്വാതി തീർത്ഥം ഭജൻസ് , വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും നടന്നു 

എണ്ണൂറ് വർഷത്തിന് മേൽ പഴക്കം ഉള്ള ക്ഷേത്രത്തിൽ ധർമ്മ ശാസ്താവിന്റെ സ്വയം ഭൂ ശിലാ ചൈതന്യമാണ് . രണ്ട് നാൾ കാവടിയാട്ടവും പള്ളിവിളക്ക് എഴുന്നള്ളിപ്പും ഇവിടെ ഉത്രം ഉത്സവത്തിന്റെ ഭാഗമായി ഉണ്ട്‌. 
രണ്ടാം ഉത്സവ നാളായ ബുധനാഴ്ച
രാവിലെ 8.30 മുതൽ ധർമ്മ ശാസ്താ സമിതിയുടെ നാരായണീയം, വൈകിട്ട് 6 ന് നെടുമ്പ്രം ശിവപാർവ്വതി തിരുവാതിര   സംഘത്തിന്റെ പിന്നൽ തിരുവാതിര. 7.15 ന് ചെട്ടികുളങ്ങര കുത്തിയോട്ട ചുവടും പാട്ടും , 9.30 ന് വിളക്കെഴുന്നത്ത് എന്നിവ നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.